ചെക്ക് കോഴികൾ
പരമ്പരാഗത ചെക്ക് കോഴി ഇനങ്ങൾ
ചെക്ക് ഗോൾഡ് ബ്രിൻഡിൽ കോഴി
ചെക്ക് ഗോൾഡ് ബ്രിൻഡിൽ കോഴികളുടെ സവിശേഷതകൾ
ചെക്ക് ഗോൾഡ് ബ്രിൻഡിൽ കോഴികൾ ഭാരം കുറഞ്ഞ കോഴി ഇനമാണ്. മധ്യ യൂറോപ്പിലെ കഠിനമായ സാഹചര്യങ്ങളെ നേരിടാൻ യോജിച്ചവയാണ് ഇവ. അടക്കവും ഒതുക്കവുമുള്ള അവ പേടിച്ച് ഒഴിഞ്ഞ് മാറി നിൽക്കുന്നവയാണ്, തീറ്റനൽകുമ്പോഴും, വളർത്തുമ്പോഴും അവ നല്ല അനുസരണാശീലം കാണിക്കുന്നു, അവയുടെ ശരീരം നല്ല ദൃഡമേറിയതാണ് അവ നന്നായി ചെറുത്ത് നിൽക്കുന്നവയും, തീറ്റ നന്നായി ചികഞ്ഞ് തേടുന്നവയുമാണ്. ഈ സ്വഭാവ സവിശേഷതകൾ കൊണ്ട് ഇവ ഭാഗികമായി മാത്രം കൂട്ടിലിട്ട് വളർത്തിയെടുക്കുന്നതിനും, സ്വയം തീറ്റ ചികഞ്ഞ് തിന്നുന്നതിന് സൗകര്യമുള്ള വലിയ പറമ്പുകളിൽ വളർത്തിയെടുക്കുന്നതിനും വളരെ അനുയോജ്യമായ കോഴികളാണ്.
പൂവൻ കോഴികൾക്ക് 2.3-2.8 കി.ഗ്രാം തൂക്കവും, പിടക്കോഴികൾക്ക് 2-2.5 കി.ഗ്രാം തൂക്കവും ഉണ്ടാകും. പിടക്കോഴികൾ അടയിരിക്കാറില്ല, അവ 55-60 ഗ്രാം വീതം തൂക്കമുള്ള 150-190 ഓളം മുട്ടകൾ വർഷം തോറും തരുന്നു. മുട്ട ക്രീം നിറത്തിലുള്ളതാണ്(മഞ്ഞ മുതൽ മങ്ങിയ തവിട്ട് നിറം വരെ). മാംസം വളരെ നല്ല ഗുണനിലവാരമുള്ളതാണ്, അവ സത്തുള്ളതും, മൃദുവുമാണ്. മുട്ട വിരിയിക്കുന്നതിനും, കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നതിനും അടയിരിക്കുന്ന പിടക്കോഴികൾക്ക് ഒരു നല്ല നൈസർഗ്ഗികമായ ജന്മവാസനയുണ്ട്.
നിറങ്ങൾ
ശരിയായ നിറമുള്ള കോഴികളാണ് ചെക്ക് ഗോൾഡ് ബ്രിൻഡിലും, തിത്തിരിക്കോഴിയും പിന്നീട് വിഭിന്ന നിറങ്ങളിലുള്ളവയേയും വികസിപ്പിച്ചെടുത്തു: സ്വണ്ണം, വെള്ളി, സിൽവർ ബ്രിൻഡിൽ, കറുപ്പ്, കറുപ്പും, വെളുപ്പും ചേർന്ന നിറത്തിലുള്ളവ. തൂവലിന്റെ നിറം നിയന്ത്രിക്കുന്ന വിഭിന്ന ജീനുകൾ കാരണമാണ് തൂവൽപ്പൂടക്ക് വ്യത്യസ്തമായ നിറം ഉണ്ടാകുന്നത്. എല്ലാ വിഭിന്ന നിറങ്ങളിലുള്ളവക്കും ഒരേ ഉപയോഗയോഗ്യതയുടെ സ്വഭാവസവിശേഷതകളാണ് ഉണ്ടായിരിക്കുക.
റിങ്ങിന്റെ വലിപ്പം
പൂവൻകോഴി 18 mm
പിടക്കോഴി 16 mm
ബന്റാം ചെക്ക് കോഴികൾ
വിഭിന്ന ബന്റാം ചെക്ക് കോഴികൾ 20-ആം നൂറ്റാണ്ടിലാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. പൂവൻ കോഴികൾക്ക് 0.9-1.2 കി.ഗ്രാം തൂക്കവും, പിടക്കോഴികൾക്ക് 0.7-1 കി.ഗ്രാം തൂക്കവും ഉണ്ടാകും. പിടക്കോഴികൾ 40 ഗ്രാം വീതം തൂക്കമുള്ള 100 ഓളം മുട്ടകൾ വർഷം തോറും ഉത്പാദിപ്പിക്കും. അവ പരിപാലിച്ച് സംരക്ഷിച്ച് പോരുന്നത് ഗോൾഡ് ബ്രിൻഡിൽ, സിൽവർ ബ്രിൻഡിൽ എന്നിവയാണ്.
റിങ്ങിന്റെ വലിപ്പം
പൂവൻകോഴി 13 mm
പിടക്കോഴി 11 mm