ചെക്ക് കോഴികൾ
പരമ്പരാഗത ചെക്ക് കോഴി ഇനങ്ങൾ
ചെക്ക് കോഴികളുടെ ചരിത്രം
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു തദ്ദേശീയ ഇനമാണ്ചെക്ക് കോഴികൾ. ഡെൻമാർക്കിലെ വാൾഡെമർ II ചെക്ക് റിപ്പബ്ലിക്കിലെ ബൊഹീമിയയിലെ മാർഗരറ്റ് രാജകുമാരിയെ വിവാഹം ചെയ്തപ്പോൾ വിവാഹ സമ്മാനമായി ഒരു കൂട്ടം ചെക്ക് കോഴികളെ നൽകിയതായി, 1205 ലാണ് അതിനേക്കുറിച്ച് ആദ്യമായി പ്രതിപാതിച്ച് കണ്ടത്. വൈവിധ്യങ്ങളായ വർണ്ണങ്ങളിലാണ് അവയെ സൂക്ഷിച്ച് വന്നിരുന്നത് പ്രത്യേകിച്ച് സ്വണ്ണത്തിന്റേയും, തീഷ്ണ നിറങ്ങളുടേയും സമ്മിശ്രമായി. ചെക്ക് കോഴികൾ കഷകരുടെ കോഴികളാണ്, 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ചെക്ക് റിപ്പബ്ലിക്കിൽ മാത്രം പരിരക്ഷിച്ച് പോന്നിരുന്ന കോഴി ഇനങ്ങളാണ് ഇവ. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ, ആ നാട്ടിൽ മാത്രം കണ്ടുവന്നിരുന്ന കോഴി ഇനങ്ങളെ ഇറക്കുമതി ചെയ്ത വിദേശ കോഴി ഇനങ്ങളുമായി ഇണ ചേർത്തത് സങ്കരമല്ലാത്ത ചെക്ക് കോഴികളുടെ വംശനാശഭീഷണിക്ക് വഴിതെളിച്ചു.
അതുകൊണ്ട്, 1913 ആഗസ്ത് മാസത്തിൽ ഹാവെലിച്ച്ക്രൂവ് ബ്രോത്തിൽ നിന്നുള്ള കരേൽ സ്കോഡ (ജനനം, 1862 ഫെബ്രുവരി 3- മരണം1927 മെയ് 1) ബൊഹീമിയൻ-മൊറാവിയൻ മലമ്പ്രദേശങ്ങളിലും, ഹംപോലെക് പ്രദേശത്തുമുള്ള കർഷകരുടെ ബാക്കിയുള്ള കോഴികളിൽ നിന്ന് ഒരു കൂട്ടത്തെ ഉണ്ടാക്കിയെടുത്തു. കരേൽ സ്കോഡ രണ്ട് വർഗ്ഗത്തെ അധിവസിപ്പിച്ചു- ഒന്ന് കൊമൊറോവൊച്ചെ ഗ്രാമത്തിൽനിന്നുള്ള കോഴികളും, രണ്ടാമത്തേത് സെച്കീ സിചെൻഡോറഫ് (ഇപ്പോൾ സ്ടീബെർണെ ഹൊറേ ഗ്രാമത്തിന്റെ ഭാഗം)ഗ്രാമത്തിലെ കൃഷിയിടത്തിൽനിന്നും കൊണ്ടുവന്ന കോഴികളും. 1924-1925 ൽ കൊമൊറോവൊച്ചെയിൽ നിന്നുള്ള വർഗ്ഗത്തെ ചെക്ക് ഗോൾഡ് ബ്രിൻഡിൽ കോഴിഎന്ന പേരിലും, സെച്കീ സിചെൻഡോറഫിൽ നിന്നുള്ള വർഗ്ഗത്തെ ചെക്ക് തിത്തിരിക്കോഴിഎന്ന പേരിലും അംഗീകരിച്ചു . ചെസ്റ്റ്മീര സെഡ്‍ലാക് (ജനനം, 1890 – മരണം 1957 ജൂൺ 5 ) ക്ലാതോവി, ഡോബിരീഷ് പ്രദേശങ്ങളിൽ സംരക്ഷിച്ച് പോന്നിരുന്ന തദ്ദേശീയ കോഴികളിൽ നിന്ന് ഒരു കൂട്ടത്തെ ഉണ്ടാക്കിയെടുത്തു. രണ്ട് കൂട്ടങ്ങളേയും പിന്നീട് ഒരുമിച്ച് ഇണചേർത്തു. 1936 ൽ ചെക്ക് ഗോൾഡ് ബ്രിൻഡിൽ കോഴിയെ സാമ്പത്തികമായി പ്രധാനപ്പെട്ട വളർത്തുപക്ഷിയായി വർഗീകരിച്ചു. 1985 ലെ നിയന്ത്രിത പ്രജനനത്തിൽ 3,600 കോഴികൾ ഉണ്ടായിരുന്നു. 1992 ലെ ചെക്ക് പാരമ്പര്യ മാർഗങ്ങളിൽ ചെക്ക് ഗോൾഡ് ബ്രിൻഡിൽ കോഴിയേയും ഉൾപ്പെടുത്തിയിരുന്നു. ചെക്ക് കോഴികളുടെ ബന്റാം വകഭേദത്തെ 20-ആം നൂറ്റാണ്ടിലാണ് ഉണ്ടാക്കിയത്.
സുമാവ കോഴി
യഥാർത്ഥ സുമാവ കോഴി ഹൊഹീമിയൻ കാടുകളുടെ താഴ്വാരത്ത് (ചെക്ക് ഭാഷയിൽ സുമാവ എന്ന് അറിയപ്പെടുന്നു)സംരക്ഷിച്ച് വന്നിരുന്ന പുരാതന തദ്ദേശീയ ഇനം കോഴികളാണ്. അത് ചെക്ക് കോഴികളുടെ വിവിധ തദ്ദേശീയ വകഭേദങ്ങളിൽ ഒന്നായിരിക്കാനാണ് സാധ്യത. നിർഭാഗ്യവശാൽ, യഥാർത്ഥ സുമാവ കോഴികൾ വംശനാശത്തിന് ഇരയായി. 1945 ന് ശേഷമാണ് ഈ ഇനത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. പുനരുജ്ജീവനത്തിനായി വിംപെർക്, കഷ്പെറെസ്കെ ഹൊറെ പ്രദേശത്തുനിന്ന് തിരഞ്ഞെടുത്ത കോഴികളായ ഇവ, യഥാർത്ഥ സുമാവ കോഴികളുമായി വളരെയധികം സാമ്യമുള്ളവയാണ്. ഈ കോഴികളെ അനവധി ഇടത്തരം കോഴി വർഗ്ഗങ്ങളായ റോഡ് ഐലന്റ്, വ്യാൻഡോട്ട്, പ്ലൈമൗത്ത് റോക്ക്, ന്യൂ ഹാംപ്ഷെയർ എന്നിവയുമായും, പിന്നീട് ചെക്ക് കോഴികളുമായും ഇണ ചേർത്തു. ഇങ്ങനെ ഇണ ചേർത്തുണ്ടാക്കിയ കോഴിയിനമാണ് നിലവിലെ സുമാവ കോഴി, അവ എന്നിരുന്നാലും യഥാർത്ഥ സുമാവ കോഴികളിൽ നിന്നും വ്യത്യസ്തമാണ്. സ്വർണ്ണ വർണ്ണത്തിലുള്ള ശരീരത്തിൽ കറുത്ത നിറം തെറിപ്പിച്ചത് പോലേയും, കറുത്ത വാലോടും കൂടെ മാത്രമാണ് സുമാവ കോഴികളെ കണ്ട് വരുന്നത്.